പ്രതീക്ഷയുടെ പുതുവെളിച്ചം
ആഘോഷവും ആശകളും പ്രതീക്ഷയും നിറഞ്ഞ മധുരമനോഹര കാലത്ത് പെട്ടെന്നൊരഗ്നി നാളം പോലെ മനുഷ്യന്റെ മനസ്സ് മരവിപ്പിച്ച മഹാദുരന്തത്തെ പേറിയ പോയകാലം ; തുടർന്നുണ്ടായ സമാനതകളില്ലാത്ത ഒരുമ,മനുഷ്യസ്നേഹത്തിന്റെ കരുതൽ. ആത്മവിശ്വാസവും അതിജീവനത്തിന്റെ ശക്തിയുമായി മുന്നോട്ട് പ്രതീക്ഷ
നൽകുന്ന പുതുവർഷം; ഒപ്പം
മാർതിയോഫിലിസ് എന്ന സ്വന്തം കലാലയവും .
അറിവ് നിറയുന്ന പുസ്തകത്താളു തുറന്നിട്ട ആചാര്യൻമാരെ ഹൃദയത്തിൽ
നമിച്ചുകൊണ്ട് മാർതിയോഫിലിസ് കലാലയ മുറ്റത്തേക്ക്;പ്രതീക്ഷയുടെ പുത്തൻ വീഥിയിലേക്ക്....