വിദ്യാലയമുറ്റത്തേക്ക്

നാളുകൾക്കു ശേഷം വീണ്ടും വിദ്യാലയ മുറ്റത്തേക്ക്. വീണ്ടും ഒരു വിദ്യാർഥി യായി. എന്നാൽ ഇത്തവണ വെറും ഒരു വിദ്യാർഥിയായി അല്ല. ഒരു അധ്യാപക വിദ്യാർഥിയായി.ബി.എഡ് പഠനത്തോടനുബന്ധിച്ചുള്ള  സ്കൂൾ ഇൻഡക്ഷൻ പരിപാടി. എനിക്ക് ലഭിച്ചത് ഞങ്ങളുടെ കോളേജിനടുത്തുള്ള സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസ് സ്കൂൾ ആണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ഞങ്ങളുടെ ടീം വിദ്യാലയത്തിലെത്തി.  വൈകി ക്ളാസിൽ വന്ന കുട്ടികളോട് അധ്യാപകർ വിശദീകരണം തേടുന്നതിൽ നിന്നും അവിടത്തെ അച്ചടക്ക നടപടികൾ മനസ്സിലാക്കാൻ ആയി. തുടർന്ന് നമ്മുടെ ലീഡർമാർ നിഖിലും ശ്രീ ലക്ഷ്മിയും ഹെഡ്മിസ്ട്രസ് റാണി ടീച്ചറിനെ കണ്ടു അനുവാദം വാങ്ങി. പിന്നാലെ ഞങ്ങളുംടീച്ചറിനെ കണ്ട് ഹാജർ രേഖപ്പെടുത്തി.ടീച്ചർ സ്കൂളിനെ പറ്റി ഒരു ധാരണ നൽകി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള അനുവാദവും നൽകി. ഞങ്ങൾക്ക്  പഠനസാമഗ്രികൾ വയ്ക്കാൻ  പത്തു ബി  യാണ്  ലഭിച്ചത്.  ആദ്യ ദിനം വിവിധ  ചിത്രങ്ങൾ പകർത്തുവാനും ഞങ്ങൾക്ക്  കഴിഞ്ഞു.സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയുടെ മുന്നിൽ നിന്നും വിവിധ പോസിലുള്ള  ചിത്രങ്ങൾ ഞങ്ങൾ എടുത്തു. മറ്റു പ്രവർത്തനങ്ങൾക്ക് ശേഷം റാണി ടീച്ചറിനോട് അനുവാദം വാങ്ങി അടുത്ത ദിവസം കാണാമെന്ന ശുഭപ്രതീക്ഷയോടെ സെന്റ് ജോൺസിൻ പടികൾ ഇറങ്ങി.