സെന്റ് ജോൺസിലെ രണ്ടാം ദിനം.
റാണി ടീച്ചർ ചെറുപുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു. ഇന്നത്തെ പ്രവർത്തനം ചിത്രം പകർത്തുന്നതിൽ കവിഞ്ഞ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധപുലർത്തി.സ്കൂൾ സ്റ്റാഫ് ജോയിസർ ഞങ്ങളെ അതിനു സഹായിച്ചു. ഏറെ ഞങ്ങളെ സന്തോഷിപ്പിച്ചത് റാണി ടീച്ചർ മലയാളം അധ്യാപികയാണ് എന്ന വിഷയത്തിൽ ആണ്.ഞാനും മലയാളം ആണ് എന്നതിൽ കുറെക്കൂടി അഭിമാനം തോന്നി. ഗ്രൂപ്പിലെ എല്ലാപേരും അവരുടെ വിഷയം പഠിപ്പിക്കുന്ന അധ്യാപകരുമായി സംവദിച്ചു. വൈകുന്നേരം അധ്യാപകരുടെ ശുഭാശംസകൾ ഹൃദയത്തിൽ ഏറ്റു വാങ്ങി കുറച്ചു വിഷമത്തോടെ ഞങ്ങൾ തിരികെ നടന്നു.