ഗ്ളൂക്കോസ്

മാർതിയോഫിലിസ്  കലാലയ മുറ്റത്ത് ദിവസങ്ങൾ  ഒട്ടനവധി കടന്നു പോയെങ്കിലും വൈകി വന്ന വസന്തം പോലെ ഗ്ളൂക്കോസ് പകർന്ന ഊർജ്ജം  വളരെ വലുതാണ്. നമുക്ക് മുന്നേ കോളേജിനെ കുളിരണിയിച്ച  യൂണിയൻ  പരിപാടിയായിരുന്നു  ഗ്ളൂക്കോസ്.  പരിപാടിക്ക് മുന്നേ തന്നെ  ഞങ്ങൾക്ക്  ശരീരത്തിന് ഊർജ്ജം നൽകാൻ  ഗ്ളൂക്കോസ് തന്നു.പിന്നീട്  നടന്ന പരിപാടികൾ  മനസിനും ഊർജ്ജം നൽകി. ഞങ്ങൾ ഒരോരുത്തരേയും പേരുകൾ വിളിച്ചു  വേദിയിൽ  കയറ്റി  എൻറെ ഊഴവും എത്തി.മലയാളി പ്രേക്ഷകരുടെ ഇഷ്ട പരിപാടി  ബിഗ് ബോസിലെ ഒരു സന്ദർഭത്തിൻ പുനരാവിഷ്കാരം. നല്ല രീതിയിൽ  അവതരിപ്പിക്കാൻ  കഴിഞ്ഞു  . വേദിയിൽ നിന്നും പുതിയ ഉണർവോടെ ഇറങ്ങി.  സമയം ഒരു മണിയോടടുത്തൂ വിശപ്പ് ഉച്ചസ്ഥായിയിൽ എത്തി.  ചേചിമാരുടെ അടുത്ത  സമ്മാനം  ഒരു ക്റീംകേക്ക് പെട്ടിയിൽ.  ക്റീംകേക്ക്  പ്രതീക്ഷിച്ചു  എന്നാലും ഒരുപാടു  മധുര പലഹാരങ്ങൾ കണ്ണിനും മനസിനും  കുളിർമ നൽകി. ചേച്ചിമാരുടെ തകർപ്പൻ  ഡാൻസ്  പെർഫോമൻസും ഇന്നത്തെ ദിവസത്തിന് മിഴിവേകി.