മടക്കയാത്ര
വീണ്ടും ഒരു മടക്കയാത്ര.പണ്ട് പഠിച്ച എട്ടാം ക്ളാസ് വിദ്യാലയ മുറ്റത്തേക്കല്ല.അന്ന് പഠിച്ച പാഠഭാഗങ്ങളിലേക്ക് ഒരെത്തിനോട്ടം.രണ്ടാം വർഷ ചേച്ചിമാരുടെ ടീച്ചിംഗ് പരിശീലനം. ഞങ്ങളാണ് കുട്ടികൾ.ഞങ്ങൾക്ക് ഇതൊരു അവസരമായി. അധ്യാപനം എങ്ങനെ മികച്ചതാക്കാൻ കഴിയും എന്നതിനുള്ള അവസരം.നല്ല രീതിയിൽ തന്നെ ഞങ്ങൾ ഉപയോഗപ്പെടുത്തി. അധ്യാപനം എത്രത്തോളം ഉത്തരവാദിത്വപൂർണമാണ് എന്ന് ഒന്ന് കൂടി തിരിച്ചറിയാനുള്ള അവസരം.