വിസ്മയരാവ്

കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ദിനം. ഇതുവരെ ഒരിക്കൽ പോലും കിട്ടാത്ത അവസരം. ടാലൻറ് ഹണ്ട് പരിപാടി. ഇന്നത്തെ  ഊഴം നമ്മുടെ  ഡിപ്പാർട്ട്മെന്റിന്. കഴിഞ്ഞ  രണ്ടു ദിവസത്തെ പരിശ്രമത്തിൻ പരിസമാപ്തി. സമയം  ഒരു മണി പരിപാടികൾ തുടങ്ങാൻ  പോകുന്നു. ഹാർട്ട് ബീറ്റ്സ് കൂടുന്നുണ്ടോ.സദസിൽ  അധ്യാപകരടക്കം എല്ലാവരും എത്തിയിരിക്കുന്നു. അവതാരികരായി സുഹൃത്ത്  സുകന്യ അരങ്ങ് തകർത്തു. പരിപാടികൾ ഓരോന്നായി അരങ്ങേറി.  ആദ്യം മൈം സദസിൽ നിറഞ്ഞ  കൈയടികൾ.ആദ്യ പരിപാടി തന്നെ ഹിറ്റായതിൻ സന്തോഷം  ഞങ്ങളെ  കുറച്ചു കൂടി ആവേശത്തിലാക്കി. അടുത്തതായി ഡാൻസ്  അത് കുറച്ചു പാളിച്ചകളിലും ഉലയാതെ ഞങ്ങൾ നിന്നു. പിന്നീട്  ക്ളാസിലെ ഡാൻസ് മാസ്റ്റേഴ്സ് ആര്യയും മെറിനും വേദിയെ ഇളക്കി  മറിച്ച് പരിപാടികക്ക് ഗുണകരമായ  പരിസമാപ്തിയിലേക്ക് കടന്നു. കഴിവുകൾ ഉയർത്താനുള്ള പുതിയ പുതിയ പ്രതീക്ഷകളോടെ ഇന്നത്തെ ദിനവും കടന്നു പോയി.