അറിവാകും ആഴി

സരസ്വതി ദേവി വിളയാടും പുസ്തകം. 
തേനാകും ജ്ഞാനം നിറയുന്ന പുസ്തകം. 
അരളിതൻ ഗന്ധം പോൽ അറിവാകും 
വിജ്ഞാനം. 
നമ്മളാം ശലഭങ്ങൾ നുകരുമീ വിജ്ഞാനം. 
നമ്മിൽ നിറയ്ക്കുന്നു നന്മതൻ ചിന്തകൾ. 
പ്രണയം നിറയ്ക്കുന്നു പുണ്യമാം 
പ്രകൃതിയിൽ. 
അറിവ്തൻ പ്രകൃതിയിൽ അലയുംനാം
പറവയായ്.
അറിവാകും പുസ്തകതാളുതുറന്നിട്ട
ആചാര്യൻമാരെ നമിക്കാം ഹൃദയത്തിൽ.