എന്നിലെ നീ ✍️

മിഴികളിലനുരാഗമായ് വന്നു നീ
എൻ ഹൃദയത്തിലനുരാഗ നാളമായ്നീ
കരളിലൊരായിരം കനവുകൾ തന്നു നീ
എൻ തൂലികയ്ക്ക് കവിതയേകി നീ
വിരൽതുമ്പിലായ് കവിതയായ് നിറഞ്ഞു നീ
മധുരാനുരാഗമായ് നിറഞ്ഞു നീ
അറിയാതെയാർദ്രമായ് നിന്നു നീ