നാം എടുക്കേണ്ട ആദ്യ ചുവടുവയ്പ്പ്
ടീച്ചർ എന്നത്തെയും പോലെ ശുഭകരവും ജീവിതവീഥിയിൽ നാം ഉൾക്കൊള്ളാനുള്ളതും നേടിയെടുക്കേണ്ടതും ആയ ആശയങ്ങളിലൂടെ കടന്നു പോയി. ജീവിതത്തിൽ ഔരോ നല്ല കാര്യങ്ങളും ചെയ്യാൻ ആദ്യ ചുവടുവയ്പ്പ് നാം എടുക്കുക ബാക്കി ദൈവം നമ്മുടെ കൂടെ ഉണ്ടാകും. ബുക്കിൽ ഒരു പേജ് മോശമായാലും ബാക്കിയുള്ള പേജുകൾ വർണങ്ങൾ നിറഞ്ഞതായിരിക്കും. ജീവിതവും അതുപോലെ തന്നെയാണ്.
ബുദ്ധമതത്തിന്റെ അധഃപതനം പിന്നീട് ഉണ്ടായ മറ്റ് പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ച് മായ ടീച്ചർ പരിചയപ്പെടുത്തി. പിന്നീട് മലയാളം ക്ളാസിൽ സെമിനാർ അവതരണം ആണ് നടന്നത്.
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രധാന പ്രത്യേകത ഇന്ന് വിനായക ചതുർഥി ആണ്. വിഘ്നങ്ങൾ ഒഴിയാൻ വിഘ്നേശ്വരനെ നമിച്ചുകൊണ്ട് 🙏