ഇച്ഛാശക്തി ചിന്താശക്തി🤔

ഒരു മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ഇച്ഛാശക്തിയും ചിന്താശക്തിയും ആണ്. ഇന്ന് ജോജു സാർ ക്ളാസ് തുടങ്ങിയത് ഈയൊരു ചിന്തയോടെയാണ്. ശേഷം ഗ്രേഡിംഗ് എന്ന വിഷയത്തിൽ സെമിനാർ അവതരണം ഇംഗ്ലീഷ് വിഭാഗം നടത്തി. അടുത്ത ദിവസം മലയാളം വിഭാഗം സെമിനാർ അവതരണം ആണ് നടക്കേണ്ടത് എന്ന നിർദേശം നൽകി. 
      'രാധാകൃഷ്ണൻ കമ്മീഷൻ 'എന്ന വിഷയം എഴുതുക എന്നതായിരുന്നു ആൻസി ടീച്ചർ ഇന്ന് ഏർപ്പെടുത്തിയ പ്രവർത്തനം.  
         മായ ടീച്ചർ 'intellectual property rights ' എന്താണ് എന്ന് വിശദമായി പരിചയപ്പെടുത്തി.  വിദ്യാഭ്യാസത്തിൽ IPR എങ്ങനെ മികച്ചതാക്കാൻ കഴിയും എന്നതിനുള്ള ഉദാഹരണങ്ങൾ ഞങ്ങൾ ഒരോരുത്തരും പറഞ്ഞു. കൂടുതൽ വിവരങ്ങൾ ടീച്ചർ കൂട്ടിച്ചേർത്തു.