മഴയിൽ നിറഞ്ഞ ദിനം 🌧

ഇന്ന്  പത്തു മണിക്ക് തന്നെ മോഡൽ പരീക്ഷ തുടങ്ങി.  നന്നായി എഴുതാൻ കഴിഞ്ഞു എന്ന ആശ്വാസവും ഉണ്ട്.  ഉച്ചയോടെ വെയിൽ നിറഞ്ഞ തെളിഞ്ഞ ആകാശം മാറി മഴ വീണ്ടും ഒരു അതിഥിയെപ്പോലെ വന്നെത്തി. 🌧 . ദീപാവലിയെ വരവേൽക്കാൻ എങ്ങും പടക്കം പൊട്ടിക്കുന്ന ശബ്ദം.  കൊറോണ എത്രയധികം ശക്തിയായി വന്നാലും മലയാളിക്ക്  ആഘോഷങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന്  തോന്നിപ്പിക്കുന്ന അവസ്ഥ.  എന്തായാലും ദിനങ്ങൾ തെളിഞ്ഞു നിൽക്കുന്ന  ദീപാവലി രാവ് പ്രതീക്ഷകൾ നിറക്കുന്നതായി മാറുന്നു.