ശങ്കരൻ പിന്നേം തെങ്ങിൻമേൽ തന്നെ🌴
ഇന്ന് കലാപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. രാവിലെ മഴ തകർത്തു പെയ്യുന്ന ദിവസം 🌧. മടിപിടിച്ചാണെങ്കിലും കോളേജിൽ പോയി. സ്കിറ്റ് പരിശീലനം ചൂടുപിടിച്ചപ്പോൾ മടിയൊക്കെ താനെ മാറി. എങ്ങനെ പരിപാടി മികച്ചതാക്കാൻ കഴിയും എന്നതിനുള്ള പരിശ്രമങ്ങൾ ആണ് ഓരോ ഗ്രൂപ്പിലും നടന്നത്. ഉച്ചയൂണിന് ശേഷം വേഷവിധാനങ്ങളണിഞ്ഞ് സ്റ്റേജിലേക്ക് കയറി . നല്ലരീതിയിൽ തന്നെ ഞങ്ങൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു.