ആദ്യ ചുവടുവയ്പ്പ്

അധ്യാപികയാകുന്നതിനായുള്ള ആദ്യ ചുവടുവയ്പ്പ്. കന്യാകുളങ്ങര ഗേൾസ് സ്കൂളിലെ ആദ്യ ദിനം. രാവിലെ തന്നെ സ്കൂളിൽ എത്തി.  ഇന്ന് ടൈംടേബിൾ  പ്രകാരം എനിക്ക് ക്ളാസ്  ഇല്ലായിരുന്നു.  മറ്റ് രണ്ട് അധ്യാപികമാർ വരാതിരുന്നതിനാൽ ക്ളാസിൽ കയറാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. കുട്ടികളുമായി പഠനവിഷയത്തെക്കുറിച്ചു സംസാരിക്കാനും പരസ്പരം പരിചയപ്പെടാനും അവസരം ലഭിച്ചു.