രണ്ടാം ദിനം 🤗
ഇന്ന് എനിക്ക് ടൈംടേബിൾ പ്രകാരം ക്ളാസ് ഉണ്ടായിരുന്നു. 8 B1,B2 ബാച്ച്കൾക്ക് അവസാന രണ്ട് പീരിയഡുകളാണ് ലഭിച്ചത്. ആദ്യ ദിനം ആയതിനാൽ കുട്ടികളെ പരിചയപ്പെടുകയും അവരുടെ കവിതകൾ കേട്ട് ആസ്വദിക്കാനും ഒപ്പം സ്വയം പരിചയപ്പെടുത്താനും ആയി. ശേഷം പഠിക്കാനുള്ള പാഠഭാഗങ്ങളിലേക്ക് ചെറുതായി ഒരു എത്തിനോട്ടം നടത്തി.