Teaching practice 👨‍🎓

ടീച്ചിംഗ് പരിശീലനത്തിന്റെ ആദ്യ ദിനം 13/7/2022 നാണ് തുടക്കംകുറിച്ചത് .ഇത്തവണ എനിക്ക് ലഭിച്ച സ്കൂൾ ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കന്യാകുളങ്ങരയാണ് .9A,8B ക്ളാസുകളാണ് പഠിപ്പിക്കുന്നതിനായി ലഭിച്ചത്.ഇന്ന് ആദ്യദിനം ആയതിനാൽ കുട്ടികളെ പരിചയപ്പെടുകയാണ് ആദ്യം ചെയ്തത്. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരവും നൽകി. 9A ക്ളാസിൽ പരിചയപ്പെട്ടതിനുശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട സഞ്ചാരസാഹിത്യത്തെക്കുറിച്ചും, എസ്. കെ പൊറ്റക്കാടിനെക്കുറിച്ചും വിശദമായ വിവരണം നൽകി. 8B ക്ളാസിൽ വിജയലക്ഷ്മി എന്ന എഴുത്തുകാരിയെയും പരിചയപ്പെടുത്തി.