കീറിപ്പൊളിഞ്ഞ ചകലാസ് - observation

ഇന്ന് നമ്മുടെ വിഷയാധ്യാപകൻ ക്ളാസ് നിരീക്ഷണത്തിനു വന്ന ദിവസം ആണ്. "കീറിപ്പൊളിഞ്ഞ ചകലാസ് "എന്ന പാഠഭാഗം ആണ് ക്ളാസിൽ എടുത്തത്.  അതിനായി എഴുത്തുകാരി " മാധവിക്കുട്ടി " യുടെ ചിത്രം നൽകി. കുട്ടികൾക്ക് ആ ചിത്രത്തിൽ നിന്നും ആളിനെ മനസിലാക്കാൻ കഴിയാത്തത് കൊണ്ട് ചാർട്ടിലൂടെ പരിചയപ്പെടുത്തി.  അതിനു ശേഷം പാഠഭാഗങ്ങളിലേക്ക് കടക്കുന്നതിനുള്ള ചില സൂചനകൾ കുട്ടികൾക്ക് നൽകി. ശേഷം സ്വന്തം അമ്മയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ആവശ്യപ്പെടുന്നു.  അതിനു കുറച്ചു സമയം നൽകി.  കുട്ടികൾക്ക് അത് വായിക്കാൻ അവസരം നൽകി.  അടുത്ത ദിവസം പാഠഭാഗം നല്ലരീതിയിൽ വായിച്ചു വരുന്നതിനായി നിർദേശം നൽകി ക്ളാസ് അവസാനിപ്പിച്ചു.  അധ്യാപകൻ ക്ളാസ് നിരീക്ഷണത്തിനുശേഷം വേണ്ട നിർദേശങ്ങൾ നൽകി.