പുത്തൻ അറിവുകളുടെ പുതുദിനം📜

പുഴപോലെ  ഒഴുകുന്ന  ജീവിതം വചനം സാക്ഷാൽ ബുദ്ധന്റേത് തന്നെ. ചിലിടത്ത് ഇഴഞ്ഞും കഷ്ടതകൾക്കും സന്തോഷത്തിനും നടുവിലൂടെയുള്ള ഒരു യാത്ര. വിചിത്രമാണ് ഓരോ അനുഭവങ്ങളും. എന്നാൽ ഇന്നലെകളെ ഓർത്തു കൊണ്ട് ജീവിക്കരുത്. നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്. ഇന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.  മായ ടീച്ചർ ഗഹനമായ് തന്നെ ഞങ്ങൾക്ക് ഇവബോധ്യപ്പെടുത്തി തന്നു. പഠനം എങ്ങനെ മികച്ചതാക്കാൻ കഴിയും എന്നതിനുള്ള അവസരം നല്ല രീതികൾ ജിബി  ടീച്ചർ പരിചയപ്പെടുത്തി. ടാക്സോണമി പഠനം ജോജു സാർ നടത്തി.  അരുൺ പി നായർ  ആരാണ്  എന്നും  അദ്ദേഹത്തിന്റെ ഒരു വീഡിയോയും  ഞങ്ങൾക്ക് കാണിച്ചു തന്നു. അങ്ങനെ ഇന്നത്തെ പഠനത്തിനും തിരശ്ശീല വീണു.