പ്രചോദനം ( Motivation )

ഇന്ന് ആദ്യം ജിബി ടീച്ചർ ആണ് ക്ളാസ് എടുത്തത്. "Learning theories "  പഠിച്ച് കഴിഞ്ഞതിനാൽ" Motivation " എന്ന വിഷയത്തിനെക്കുറിച്ചാണ് പഠിപ്പിച്ചത്.  ഈ വിഷയവുമായി ബന്ധപ്പെട്ട കഥകളും ടീച്ചർ പറഞ്ഞു.  എന്നത്തേയും പോലെ ഇന്നും പഠനം എളുപ്പമാക്കാൻ അത് സഹായിച്ചു.  
          രണ്ടാം മണിക്കൂർ മലയാളം ക്ളാസിൽ സെമിനാർ അവതരണം അവസാനിച്ചതിനാൽ സാർ' ആശയസമ്പാദനം' എന്ന വിഷയത്തിൽ പഠനം നടത്തി.  
        മൂന്നാമതായി മായ ടീച്ചർ ഇന്ന് പഠിപ്പിച്ചത് ഒരു പുനരവലോകനത്തിന് വേണ്ടി പഠിച്ച പാഠഭാഗങ്ങൾ ഒരു പരീക്ഷ പോലെ നടത്തി. ഗൂഗിൾ ക്ളാസ് റൂമിൽ അത് അയക്കാൻ ഉള്ള  അവസരവും നൽകി. 
       വൈകുന്നേരം 6.30മുതൽ 7.30വരെ പി.ടി.എ മീറ്റിംഗ് നടന്നു.  കോളേജ് തുറന്നു വരുമ്പോൾ  ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ പ്രിൻസിപ്പൽ നൽകി.